വാഴവറ്റയില്‍ നവരാത്രി മഹോത്സവം നാളെ തുടങ്ങും

കല്‍പ്പറ്റ: വാഴവറ്റ അയ്യപ്പ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം നാളെ മുതല്‍ 24 വരെ ആഘോഷിക്കും. 16 മുതല്‍ 21 വരെ എല്ലാ ദിവസവും ഭജന, നാമജപം എന്നിവയും 22ന് രാവിലെ പ്രത്യേക പൂജകളും വൈകീട്ട് പൂജവയ്പ്പും ഭജനയും ഉണ്ടാകും. വിജയദശമി ദിനമായ 24ന് രാവിലെ പ്രത്യേക പൂജ, വാഹനപൂജ, ആയുധ പൂജ, കുട്ടികളെ എഴുത്തിനിരുത്തല്‍ എന്നീ ചടങ്ങുകള്‍ നടത്തും. പരിപാടികള്‍ വിജയിപ്പിക്കാന്‍ ക്ഷേത്രം ഭരണസമിതി യോഗം തീരുമാനിച്ചു. പ്രസിഡന്റ് കെ.ബി. രാജുകൃഷ്ണ അധ്യക്ഷത വഹിച്ചു. പി.ടി. വിശ്വനാഥന്‍ , കെ. മിനി, എം. സന്തോഷ്‌കുമാര്‍, ജലജ വേടക്കണ്ടി, കെ.പി. സുകുമാരന്‍, കെ.എസ്. ഭാസ്‌കരന്‍, മീന വേലായുധന്‍, ഇ.എം. ഉമേഷ്, ശാന്തമ്മ ദിവാകരന്‍, ഇ.എം. ഉണ്ണികൃഷ്ണന്‍, കെ.യു. രാമകൃഷ്ണന്‍, വിജയന്‍ എലപ്പുള്ളി, പി.ആര്‍. നാരായണന്‍, സുരേന്ദ്രന്‍ വാറുവിളകത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles