കേരളോത്സവം:
വെങ്ങപ്പള്ളി പഞ്ചായത്ത് ഓവറോള്‍ ജേതാക്കള്‍

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തില്‍ ജേതാക്കളായ വെങ്ങപ്പള്ളി പഞ്ചായത്ത് ടീം ട്രോഫിയുമായി.

കല്‍പ്പറ്റ: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തില്‍ വെങ്ങപ്പള്ളി പഞ്ചായത്ത് ഓവറോള്‍ ജേതാക്കളായി. മുട്ടില്‍ പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സമ്മാന വിതരണം അവര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ. അസ്മ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ പി. ആയിഷാബി, ഫൗസിയ ബഷീര്‍, ജഷീര്‍ പള്ളിവയല്‍, സെക്രട്ടറി സി.പി. പ്രദീപന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles