‘എഴുത്തുകാര്‍ വായനശാലയിലേക്ക്’ പരിപാടി സംഘടിപ്പിച്ചു

കമ്പളക്കാട് ഗവ.യു.പി സ്‌കൂളില്‍ ‘എഴുത്തുകാര്‍ വായനശാലയിലേക്ക്’ പരിപാടി എഴുത്തുകാരന്‍ അര്‍ഷാദ് ബത്തേരി ഉദ്ഘാടനം ചെയ്യുന്നു.

കമ്പളക്കാട്: ലൈബ്രറി കൗണ്‍സില്‍ കണിയാമ്പറ്റ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ ഗവ.യുപി സ്‌കൂളില്‍ ‘എഴുത്തുകാര്‍ വായനശാലയിലേക്ക്’ പരിപാടി സംഘടിപ്പിച്ചു. എഴുത്തുകാരന്‍ അര്‍ഷാദ് ബത്തേരി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ വൈത്തിരി താലൂക്ക് വൈസ് പ്രസിഡന്റ് എം. ദേവകുമാര്‍ അധ്യക്ഷത വഹിച്ചു. കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ നജീബ് കരണി, എഴുത്തുകാരായ സ്റ്റെല്ല മാത്യു, എം. ശിവന്‍പിള്ള, ദാമോദരന്‍ ചീക്കല്ലൂര്‍, വാസുദേവന്‍ ചീക്കല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. മുജീബ് വയനാടിന്റെ ‘ 2 വാക്ക്’ എന്ന കൃതി അര്‍ഷാദ് ബത്തേരി പ്രകാശനം ചെയ്തു. മുന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.കെ. ഉഷാദേവി പുസ്തകം ഏറ്റുവാങ്ങി. നവോദയ ഗ്രന്ഥശാല പ്രസിഡന്റ് പി.സി. മജീദ് പുസ്തകം പരിചയപ്പെടുത്തി. ലൈബ്രറി കൗണ്‍സില്‍ കണിയാമ്പറ്റ പഞ്ചായത്ത് സമിതി കണ്‍വീനര്‍ പി. ബിജു സ്വാഗതവും പി.കെ. പ്രകാശന്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles