ജൈവ വൈവിധ്യ പഠന ക്യാമ്പ് ആരംഭിച്ചു

പുത്തൂര്‍വയലില്‍ ജൈവ വൈവിധ്യ പഠന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പ്പറ്റ: ജില്ലാ സാക്ഷരതാ മിഷന്‍ പുത്തൂര്‍വയല്‍ ഡോ.എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ഹാളില്‍ സംഘടിപ്പിച്ച ജൈവ വൈവിധ്യ പഠന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ തമ്പി അധ്യക്ഷത വഹിച്ചു. ‘പ്രകൃതി ദുരന്തം: അതിജീവനത്തിന്റെ അനുഭവസാക്ഷ്യം’, ‘ജൈവ വൈവിധ്യ സംരക്ഷണം’, ‘കാലാവസ്ഥ വ്യതിയാനം’ എന്നീ വിഷയങ്ങളില്‍ യഥാക്രമം പി.യു. ദാസ്, വി.വി. ശിവന്‍, സി.കെ. വിഷ്ണുദാസ് എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ സാക്ഷരതാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി.വി. ശാസ്തപ്രസാദ് സ്വാഗതവും പി.വി. ജാഫര്‍ നന്ദിയും പറഞ്ഞു. 26ന് വൈകുന്നേരമാണ് സമാപനം.

0Shares

Leave a Reply

Your email address will not be published.

Social profiles