കഥാസമാഹാരം പ്രകാശനം ചെയ്തു

അഡ്വ.എല്‍ദോ വലിയപറമ്പില്‍ രചിച്ച ‘സത്യം പറയും കളവും പറയും ദൈവം സാക്ഷി’ എന്ന കഥാസമാഹാരം കല്‍പ്പറ്റ ഹോട്ടല്‍ ഗ്രീന്‍ ഗേറ്റ്‌സില്‍ കവിയും സാഹിത്യകാരനും തിരക്കഥാകൃത്തുമായ ആലങ്കോട് ലീലാകൃഷണന്‍ പ്രകാശനം ചെയ്യുന്നു.

കല്‍പ്പറ്റ: അഡ്വ.എല്‍ദോ വലിയപറമ്പില്‍ രചിച്ച ‘സത്യം പറയും കളവും പറയും ദൈവം സാക്ഷി’ എന്ന കഥാസമാഹാരം ഹോട്ടല്‍ ഗ്രീന്‍ ഗേറ്റ്‌സില്‍ കവിയും സാഹിത്യകാരനും തിരക്കഥാകൃത്തുമായ ആലങ്കോട് ലീലാകൃഷണന്‍ പ്രകാശനം ചെയ്തു. അഭിഭാഷകനും സിനിമാതാരവുമായ ഷുക്കൂര്‍ പുസ്തകം ഏറ്റുവാങ്ങി. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എ.ജെ. ആന്റണി അധ്യക്ഷത വഹിച്ചു. സാമൂഹികപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ.ഇ.എസ്. രാജേന്ദ്രന്‍ പുസ്തകം പരിചയപ്പെടുത്തി.
സീനിയര്‍ അഭിഭാഷകന്‍ വെങ്കിടസുബ്രഹ്മണ്യം, അഡീഷണല്‍ ജില്ലാ ജഡ്ജി വി. അനസ്, സാഹിത്യകാരന്‍ ആലി പള്ളിയാല്‍ എന്നിവര്‍ പ്രസംഗിച്ചു. സാഹിത്യകാരി പി.ജി. ലത സ്വാഗതവും ഒലീവ് പബ്ലിക്കേഷന്‍സ് സബ് എഡിറ്റര്‍ ശ്രുതി നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles