കല്ലിക്കെണി സ്‌കൂള്‍ രജതജൂബിലി ആഘോഷിച്ചു

കല്ലിക്കെണി ഗവ.എല്‍പി സ്‌കൂള്‍ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന
സാംസ്‌കാരിക സമ്മേളനം ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വടുവന്‍ചാല്‍:മൂപ്പൈനാട് പഞ്ചായത്തിലെ കല്ലിക്കെണി ഗവ.എല്‍പി സ്‌കൂള്‍ രജത ജൂബിലി ആഘോഷിച്ചു. സാംസ്‌കാരിക സമ്മേളനം ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീത വിജയന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജഷീര്‍ പള്ളിവയല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫൗസിയ ബഷീര്‍, മൂപ്പൈനാട് പഞ്ചായത്ത് ഭരണസമിതിയംഗങ്ങളായ എ.കെ. റഫീഖ്, ഡയാന മച്ചാദോ, പി.കെ. സാലിം, പിടിഎ മുന്‍ പ്രസിഡന്റ് ജോളി സ്‌കറിയ, മുന്‍ പ്രധാനാധ്യാപകന്‍ അബ്ദുള്‍ റസാഖ്, അധ്യാപിക രജനി, സ്വാഗതസംഘം ചെയര്‍മാന്‍ മുഹമ്മദ് ബാവ, പിടിഎ പ്രസിഡന്റ് പി. ഷംനാദ് എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂളിന് വേണ്ടി പ്രവര്‍ത്തിച്ചവരെയും അധ്യാപകരെയും പ്രതിഭകളെയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈബാന്‍ സലാം, ഭരണസമിതിയംഗം അജിത ചന്ദ്രന്‍ എന്നിവര്‍ ആദരിച്ചു. എസ്എംസി ചെയര്‍മാന്‍ ടി.ആര്‍. നാരായണന്‍കുട്ടി സ്‌കൂള്‍ ചരിത്രവും ഇ.ആര്‍. അഭിജിത്ത് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രധാനാധ്യാപിക റിനി വര്‍ക്കി സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ആര്‍. രാസ്‌വി നന്ദിയും രേഖപ്പെടുത്തി. കലാപരിപാടികള്‍ നടന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles