പുല്‍പള്ളി വിജയയില്‍ പൂര്‍വ അധ്യാപക, വിദ്യാര്‍ഥി സംഗമം 27ന്

പുല്‍പള്ളി:വിജയ എല്‍.പി സ്‌കൂളിന്റെ 75-ാം വാര്‍ഷികത്തിന്റെയും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 25-ാം വാര്‍ഷികത്തിന്റെയും ഭാഗമായി 27ന് ഉച്ചകഴിഞ്ഞ് രണ്ടിന് വിജയ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പൂര്‍വ അധ്യാപക, അനധ്യാപക, വിദ്യാര്‍ഥി സംഗമം നടത്തും. സംഘാടക സമിതി ഭാരവാഹികളായ കെ.എസ്.സതി, മാത്യു മത്തായി, ബാബു നമ്പുടാകം, ജി.ബിന്ദു, കെ.സിന്ധു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാര്‍ അധ്യക്ഷത വഹിക്കും.
വിജയ സ്‌കൂള്‍ മാനേജര്‍ അഡ്വ.പി.സി.ചിത്ര മുഖ്യപ്രഭാഷണം നടത്തും.സംസ്ഥാന കര്‍ഷകോത്തമ അവാര്‍ഡ് ജേതാവ് റോയ് കവളക്കാട്ട്, ഗോപാല്‍രത്‌ന പുരസ്‌കാരം നേടിയ പുല്‍പള്ളി ക്ഷീരസംഘത്തിന്റെ ഭാരവാഹികള്‍, പൂര്‍വാധ്യാപകര്‍, അനധ്യാപകര്‍ എന്നിവരെ ആദരിക്കും. വൈകുന്നേരം നാലിന് സങ്കീര്‍ത്തനം ഓര്‍ക്കസ്ട്രയുടെ ഗാനമേള ഉണ്ടാകും.

0Shares

Leave a Reply

Your email address will not be published.

Social profiles