വയനാട് പുഷ്‌പോത്സവം: ഫഌവര്‍ അറേഞ്ച്‌മെന്റ് മത്സരം നടത്തി

കല്‍പ്പറ്റയില്‍ പുഷ്‌പോത്സവത്തിന്റെ ഭാഗമായി നടന്ന ഫഌവര്‍ അറേഞ്ച്‌മെന്റ് മത്സരത്തില്‍നിന്ന്.

കല്‍പ്പറ്റ: വയനാട് അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി ബൈപാസ് ഗ്രൗണ്ടില്‍ നടത്തുന്ന പുഷ്‌പോത്സവത്തിന്റെ ഭാഗമായി ഫഌവര്‍ അറേഞ്ച്‌മെന്റ് മത്സരം നടത്തി. ഡ്രിഫ്റ്റ് വുഡ് വിഭാഗത്തില്‍ മാജിത ഖാദര്‍ ഒന്നാം സ്ഥാനം നേടി. കോമളവല്ലി, ആഭ രമേഷ് എന്നിവര്‍ക്കാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനം. ഡ്രൈ ഫഌര്‍ അറേഞ്ച്‌മെന്റില്‍ ട്വിങ്കിള്‍ ഷൗബാദിനാണ് ഒന്നാംസ്ഥാനം. റോഷ്‌നി പ്രകാശ്, മാജിത ഖാദര്‍ എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനം നേടി.
ബ്രോങ്കറ്റ് വിഭാഗത്തില്‍ ട്വിങ്കിള്‍ ഷൗബാദ്, റോഷ്‌നി പ്രകാശ് എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനം നേടി. ജാപ്പനീസ് അറേഞ്ച്‌മെന്റില്‍ റോഷ്‌നി പ്രകാശിനാണ് ഒന്നാംസ്ഥാനം. ആഭ രമേഷ് രണ്ടും മാജിത ഖാദര്‍ മൂന്നും സ്ഥാനം സ്വന്തമാക്കി. ഡബിള്‍ കണ്ടെയ്‌നര്‍ വിഭാഗത്തില്‍ ആഭ രമേഷ് ഒന്നാംസ്ഥാനം നേടി. റോഷ്‌നി പ്രകാശ്, ട്വിങ്കില്‍ ഷൗബാദ് എന്നിവര്‍ക്കാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനം. മാസ് അറേഞ്ച്‌മെന്റില്‍ ട്വിങ്കില്‍ ഷൗബാദ്, റോഷ്‌നി പ്രകാശ്, മാജിദ ഖാദര്‍ എന്നിവര്‍ക്കാണ് യഥാക്രമം ഒന്നു മുതല്‍ മൂന്നുവരെ സ്ഥാനം. ഫ്‌ളോട്ടിംഗ് അറേഞ്ച്‌മെന്റില്‍ വിജയ കേശവന്‍ ഒന്നാം സ്ഥാനം നേടി.
ജിഷ വേണുഗോപാല്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ആഭ രമേഷിനാണ് മൂന്നാം സ്ഥാനം.

0Shares

Leave a Reply

Your email address will not be published.

Social profiles