രുചി വൈവിധ്യം തീര്‍ത്ത് പാചക മത്സരം

Read Time:2 Minute, 28 Second

കല്‍പറ്റയില്‍ വയനാട് ഫഌവര്‍ ഷോയുടെ ഭാഗമായി നടന്ന പാചക മത്സരത്തില്‍നിന്ന്.

കല്‍പറ്റ:വയനാട് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി ബൈപാസ് ഗ്രൗണ്ടില്‍ നടത്തുന്ന പുഷ്‌പോത്സവത്തിന്റെ ഭാഗമായി പാചക മത്സരം സംഘടിപ്പിച്ചു. ഹോട്ടല്‍, ജനറല്‍ വിഭാഗങ്ങളില്‍ 20 പേര്‍ പങ്കെടുത്ത് രുചി വൈവിധ്യം തീര്‍ത്തു.പുഡിംഗ്(ഹോട്ടല്‍, ജനറല്‍), സാലഡ്, പായസം, ചിക്കന്‍ ബിരിയാണി, വെജിറ്റബിള്‍ ബിരിയാണി(ഹോട്ടല്‍, ജനറല്‍) ഇനങ്ങളിലായാണ് മത്സരം നടന്നത്. ഹോട്ടല്‍ പുഡിംഗ് വിഭാഗത്തില്‍ കല്‍പറ്റ ബര്‍ഗര്‍ ലോഞ്ച് ഒന്നാം സ്ഥാനവും ന്യൂ ഹോട്ടല്‍ രണ്ടാം സ്ഥാനവും നേടി. ജനറല്‍ വിഭാഗത്തില്‍ റോഷ്‌നി പ്രകാശ് ഒന്നാം സ്ഥാനവും ലിസ സെബാസ്റ്റ്യന്‍, മാജിത ഖാദര്‍ എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനവും നേടി. ചിക്കന്‍ ബിരിയാണി ഹോട്ടല്‍ വിഭാഗത്തില്‍ ന്യൂ ഹോട്ടല്‍ 1987 ഒന്നാം സ്ഥാനവും ന്യൂ ഹോട്ടല്‍ രണ്ടാം സ്ഥാനവും നേടി. ജനറല്‍ വിഭാഗത്തില്‍ സുനീറ, മാജിത ഖാദര്‍, ശ്രീന എന്നിവര്‍ യഥാക്രമം ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനം നേടി. ജനറല്‍ സാലഡ് വിഭാഗത്തില്‍ ട്വിങ്കിള്‍ ഷൗബാദ് ഒന്നാം സ്ഥാനവും ലിസ സെബാസ്റ്റ്യന്‍, വിജയ കേശവന്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. പായസം വിഭാഗത്തില്‍ റോഷ്‌നി പ്രകാശ്, ട്വിങ്കിള്‍ ഷൗബാദ്, ലിസ സെബാസ്റ്റ്യന്‍ എന്നിവര്‍ യഥാക്രമം ഒന്ന് മുതല്‍ മുന്നു വരെ സ്ഥാനം കരസ്ഥമാക്കി. 17 ഇനം പായസമാണ് മത്സരത്തിനു തയാറാക്കിയത്. ജനറല്‍ വിഭാഗം വെജിറ്റബിള്‍ ബിരിയാണിയില്‍ സാജിത, റോഷ്‌നി പ്രകാശ്, മാജിത ഖാദര്‍ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി. പാചക വിദഗ്ധരായ ഇളമുരുഗന്‍, അനൂഷ്, ലാലി ദേവരാജ് എന്നിവര്‍ വിധി കര്‍ത്താക്കളായി. ഈ മാസം 10നാണ് ഫ്‌ളവര്‍ ഷോ സമാപനം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles