പയ്യമ്പള്ളി സെന്റ് കാതറിന്‍സ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

Read Time:1 Minute, 36 Second

പയ്യമ്പള്ളി സെന്റ് കാതറിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വാര്‍ഷികാഘോഷം മാനന്തവാടി രൂപത സഹായ മെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം ഉദ്ഘാടനം ചെയ്യുന്നു.

പയ്യമ്പള്ളി: സെന്റ് കാതറിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 82-ാം വാര്‍ഷികം ആഘോഷിച്ചു. ജോലിയില്‍നിന്നു വിരമിക്കുന്ന അധ്യാപിക ഒ.വി. വത്സമ്മയ്ക്ക് യാത്രയയപ്പ് നല്‍കി. മാനന്തവാടി രൂപത സഹായ മെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. കോര്‍പറേറ്റ് മാനേജര്‍ ഫാ.സിജോ ഇളംകുന്നപ്പുഴ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഫിലിപ് ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡിഇഒ ആര്‍. ശരത്ചന്ദ്രന്‍ പ്രതിഭകളെ ആദരിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ ലൈല സജി എന്‍ഡോവ്‌മെന്റ് വിതരണം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ രാജു ജോസഫ്, പിടിഎ പ്രസിഡന്റ് ബൈജു ജോര്‍ജ്, എംപിടിഎ പ്രസിഡന്റ് സീന തറപ്പേല്‍, സ്‌കൂള്‍ ലീഡര്‍ പ്രണവ് ഷിബു, ഒ.വി. വത്സമ്മ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.സുനില്‍ വട്ടുകുന്നേല്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.കെ. ശശി നന്ദിയും പറഞ്ഞു. കലാപരിപാടികള്‍ നടന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles