ആക്ട് വാര്‍ഷിക പൊതുയോഗം

Read Time:1 Minute, 39 Second

അസോസിയേഷന്‍ ഓഫ് കോമേഴ്‌സ് ടീച്ചേഴ്‌സ്(ആക്ട്)ജില്ലാ വാര്‍ഷിക പൊതുയോഗത്തില്‍നിന്ന്.

കല്‍പ്പറ്റ: അസോസിയേഷന്‍ ഓഫ് കോമേഴ്‌സ് ടീച്ചേഴ്‌സ്(ആക്ട്)ജില്ലാ വാര്‍ഷിക പൊതുയോഗവും സര്‍വീസില്‍നിന്നു വിരമിക്കുന്ന പയ്യമ്പള്ളി സെന്റ് കാതറിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ എന്‍.ജെ. ജയിംസിനുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. കേയെം ഹോളിഡേയ്‌സ് ഹാളില്‍ ഹയര്‍ സെക്കന്‍ഡറി ജില്ലാ കോര്‍ഡിനേറ്റര്‍ എം.കെ. ഷിവി ഉദ്ഘാടനം ചെയ്തു. ആക്ട് ജില്ലാ പ്രസിഡന്റ് കെ.എന്‍. ഇന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എസ്എസ്‌കെ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വി. അനില്‍കുമാര്‍, സിസിലി, എം.എ. മാത്യു എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി മുഹമ്മദ് ഇസ്മയില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ലിയോ ദേവസ്യ വരവുചെലവ് കണക്കും അവതരിപ്പിച്ചു. കൊമേഴ്‌സ് ഫോറം സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി.കെ. ദിനേശനെ ആദരിച്ചു. മുഹമ്മദ് ഇസ്മായില്‍ സ്വാഗതവും പി.ആര്‍. വിനേഷ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.എന്‍. ഇന്ദ്രന്‍(പ്രസിഡന്റ്), മുഹമ്മദ് ഇസ്മയില്‍ (സെക്രട്ടറി),ലിയോ ദേവസ്യ(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles