കെസിവൈഎം യുവജന സംഗമം നടത്തി

Read Time:1 Minute, 43 Second

ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ കെസിവൈഎം സംഘടിപ്പിച്ച യുവജന സംഗമം മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: യുവജന വര്‍ഷാഘോഷത്തിന്റെ ഭാഗമായി കെസിവൈഎം മാനന്തവാടി രൂപത ഘടകം വൈബ്രന്‍സ്-2024 എന്ന പേരില്‍ ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ യുവജന സംഗമം നടത്തി. 612 യുവജനങ്ങള്‍ പങ്കെടുത്തു. ബിഷപ് മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. കെസിവൈഎം രൂപത പ്രസിഡന്റ് ജിഷിന്‍ മുണ്ടക്കാത്തടത്തില്‍ അധ്യക്ഷത വഹിച്ചു. സിനിമാതാരം സിജോയ് വര്‍ഗീസ് യുവജനങ്ങളുമായി സംവദിച്ചു. കെസിവൈഎം സംസ്ഥാന വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച ഗ്രാലിയ അന്ന അലക്‌സ് വെട്ടുകാട്ടിലിനെ ആദരിച്ചു. കെസിവൈഎം രൂപത വൈസ് പ്രസിഡന്റ് ബെറ്റി അന്ന ബെന്നി, ജനറല്‍ സെക്രട്ടറി ടിജിന്‍ ജോസഫ് വെള്ളപ്ലാക്കില്‍, സെക്രട്ടറിമാരായ അലീഷ ജേക്കബ്, ഡെലിസ് സൈമണ്‍, ട്രഷറര്‍ ജോബിന്‍ ജോയ്, കോ ഓര്‍ഡിനേറ്റര്‍ ജോബിന്‍ തടത്തില്‍, ഡയറക്ടര്‍ ഫാ.സാന്റോ അമ്പലത്തറ, ആനിമേറ്റര്‍ സിസ്റ്റര്‍ ബെന്‍സി ജോസ് എസ്എച്ച് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പ്രിയരാഗം ബാന്‍ഡിന്റെ ഫ്യൂഷന്‍ വിസ്മയം അരങ്ങേറി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles