![](https://keralacorrespondent.com/wp-content/uploads/2024/05/wyd-24-shefeeque.jpg)
Read Time:1 Minute, 3 Second
ഷഫീഖ്.
കാട്ടിക്കുളം: 300 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. മൂപ്പൈനാട് തിനപുരം പുല്ലാനിക്കാട്ടില്‍ ഷഫീഖിനെയാണ്(36)എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ കെ. ജോണി, പി.ആര്. ജിനോഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഒ. സജീവ്, എം. സോമന്, ഡ്രൈവര്‍ ഷിംജിത്ത് എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം ബാവലി ചെക്പോസ്റ്റില്‍ കെഎസ്ആര്‍ടിസി ബസില്‍ പരിശോധനയിലാണ് ഇയാളുടെ കൈവശം കഞ്ചാവ് കണ്ടെത്തിത്. കര്‍ണാടകയിലെ ബൈരക്കുപ്പയില്‍നിന്നു വാങ്ങിയ കഞ്ചാവ് മേപ്പാടി ഭാഗത്ത് വില്പനയ്ക്ക് കടത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.