ജില്ലാ കേരളോത്സവം;കലാ മത്സരങ്ങള്‍ സമാപിച്ചു

കല്‍പറ്റ: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിന്റെ കലാ മത്സരങ്ങള്‍ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍  ഉദ്ഘാനം ചെയ്തു. രണ്ട് ദിവസങ്ങളിലായി കല്‍പ്പറ്റ എന്‍.എസ്.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന...

ഐ.എന്‍.ടി.യു.സിക്കു വയനാട്ടില്‍നിന്നു രണ്ടു സംസ്ഥാന ഭാരവാഹികള്‍

ബി.സുരേഷ്ബാബു, ടി.എ.റെജി കല്‍പറ്റ: ഐ.എന്‍.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റായി ബി.സുരേഷ്ബാബുവിനെയും ജനറല്‍ സെക്രട്ടറിയായി ടി.എ.റെജിയെയും തെരഞ്ഞെടുത്തു. നിലവില്‍ മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂനിയന്‍ ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് മേപ്പാടി മണ്ഡലം പ്രസിഡന്റുമാണ് സുരേഷ്ബാബു. പ്രൈമറി കോഓപ്പറേറ്റീവ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, തൃക്കൈപറ്റ...

മുസ്‌ലിംലീഗിന്റെ നിലപാടുകളെ സ്വാഗതം ചെയ്തതിനെ
ഇടതു മുന്നണിയിലേക്കുള്ള ക്ഷണമായി കാണേണ്ട-എം.വി.ഗോവിന്ദന്‍

കല്‍പറ്റ: മുസ്‌ലിം ലീഗിന്റെ നിലപാടുകളെ സ്വാഗതം ചെയ്തതിനെ ആ പാര്‍ട്ടിക്കു ഇടതുമുന്നണിയിലേക്കുള്ള ക്ഷണമായി കാണേണ്ടെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പാര്‍ട്ടി ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ സമീപനവും നയവുമില്ലാതെ ആരെയും എല്‍.ഡി.എഫില്‍ എടുക്കില്ല. ഇത്...

അധ്യാപക നിയമനം

മേപ്പാടി: മേപ്പാടി ഗവ:സ്‌കൂള്‍, എച്ച്.എസ്.എസ് വിഭാഗത്തില്‍ എച്ച്. എസ്.എസ്.ടി - ജിയോളജി, എച്ച്.എസ്.എസ്.ടി - പൊളിറ്റിക്കല്‍ സയന്‍സ് എന്നീ തസ്തികകളില്‍ അദ്ധ്യാപക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ രേഖകളുമായി 14ന് ബുധനാഴ്ച രാവിലെ 10.30ന് ഓഫീസില്‍ ഹാജരാവണം.

നിര്യാതയായി

സുല്‍ത്താന്‍ ബത്തേരി: ചെതലയത്തെ കണ്ണിയന്‍ അലീമ (76) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കണ്ണിയന്‍ മുഹമ്മദ്. മക്കള്‍: അഹമ്മദ് കുട്ടി (ലീഗ് സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി), ജമാല്‍ (ജിദ്ദ കെ.എം.സി.സി), സമദ് (യൂത്ത് ലീഗ് സുല്‍ത്താന്‍ ബത്തേരി നിയോജക...

ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്: വയനാട്ടില്‍നിന്നു രണ്ട് പ്രൊജ്ടുകള്‍

ലക്ഷ്മി ഭാരതി, ഷിവോണ്‍ ആന്‍ വില്‍ഫ്രഡ്, സി.എ.അഞ്ജന, സി.എ.പവിത്ര. കല്‍പറ്റ: ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്കു വയനാട്ടില്‍നിന്നു രണ്ട് പ്രൊജക്ടുകള്‍. മലബാര്‍ ബോട്ടാനിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സസില്‍ നടന്ന മുപ്പതാമത് ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ സംസ്ഥാനതല മത്സരത്തില്‍ ജില്ലയില്‍നിന്നു അവതരിപ്പിച്ച...

കളിമണ്ണില്‍ കലയുടെ മേളം: വേറിട്ട കാഴ്ചയില്‍ ഗോത്രോത്സവം

ഞങ്ങ ഗോത്ര വര്‍ഗ കലോത്സവത്തില്‍ കല്‍പ്പറ്റ ഉണര്‍വ് അവതരിപ്പിച്ച കലാപരിപാടിളില്‍ നിന്ന് കല്‍പറ്റ: കറങ്ങുന്ന ചക്രത്തിന് നടുവിലെ കളിമണ്ണില്‍ വിരിഞ്ഞു ഗോത്ര പെരുമകള്‍. എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ നടക്കുന്ന ഞങ്ങ ഗോത്രോത്സവത്തിന്റെ രണ്ടാം ദിനമാണ് വൈവിധ്യമാര്‍ന്ന പരിപാടികളില്‍ ശ്രദ്ധേയമായത്....

ക്വിസ് മത്സരം സംഘടിപ്പിച്ചു

മാനന്തവാടി: നഗരസഭയുടെയും കേരള പുരാവസ്തു വകുപ്പിന്റെയും പഴശ്ശി രാജ സ്മാരക ഗ്രന്ഥാലയം അക്കാദമിക് സ്റ്റഡി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ അഖില വയനാട് ക്വിസ് മത്സരം സംഘടിപ്പിച്ചു. അഖില്‍ ജോണ്‍ ആന്റ് അമല്‍ ജോണ്‍ , ഹര്‍ഷിന്‍ ടി ആന്റ് ശിഹാബ് കെ, ശ്രീരാഗ്...

നിര്യാതയായി

എടപ്പെട്ടി: നെല്ലിശ്ശേരി മേരി (72) അന്തരിച്ചു. സംസ്കാരം നാളെ ത്രിങ്കൾ ) 2ന് എടപ്പെട്ടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ .  ഭർത്താവ്: ദേവസി .      മക്കൾ : സിബി,  ജയൻ , മിനി,  കൊച്ചുറാണി . മരുമക്കൾ :...

നിര്യാതനായി

വെങ്ങപ്പള്ളി :- പുതുശ്ശേരിക്കുന്ന് കരിക്കാടൻ വീട്ടിൽ അബദുൾ സലാം (47) ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.ജോലി സംബന്ധമായി കുടുംബസമേതം ഒമാനിൽ താമസിച്ചു വരികയായിരുന്നു. പിതാവ്: സൈതലവി .മാതാവ്: പരേതയായ നബീസ.ഭാര്യ: നുഫൈസ'മക്കൾ: ഫാത്തിമ ഫർസാന,ഹം നഫരീന, ഇഹ്സാൻ ഇബ്രാഹിം, ഫിദ ഫർസിയ. 
Social profiles