മത്സ്യകര്‍ഷകര്‍ക്ക് സബ്‌സിഡി: അപേക്ഷ ക്ഷണിച്ചു

കല്‍പറ്റ: ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ 2022-23 വര്‍ഷത്തേക്കുള്ള വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുളങ്ങള്‍, ആര്‍.എ.എസ്/ ബയോഫ്‌ളോക്ക് ടാങ്കുകള്‍ എന്നീ സംവിധാനങ്ങളില്‍ കാര്‍പ്പ്, തിലാപ്പില, ആസ്സാംവാള, വരാല്‍, അനാബസ് തുടങ്ങിയ മത്സ്യങ്ങള്‍ കൃഷിചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. കുളങ്ങളിലെ മത്സ്യകൃഷിക്ക് മത്സ്യവിത്തിന്റെ 70 ശതമാനവും ആര്‍.എ.എസ്, ബയോഫ്‌ളോക്ക് എന്നീ കൃഷികള്‍ക്ക് മത്സ്യവിത്ത്, തീറ്റ എന്നവയുടെ യഥാക്രമം 70, 40 ശതമാനം നിരക്കുകളിലും സബ്‌സിഡി ലഭിക്കും.
കുളങ്ങളിലെ തിലാപ്പിയ കൃഷിക്ക് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നിഷ്‌കര്‍ഷിച്ച ജൈവസുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് കുറഞ്ഞത് 50 സെന്റ് വിസ്തൃതിയുള്ള കുളങ്ങളില്‍ കൃഷി ചെയ്യുന്നവരായിരിക്കണം. അപേക്ഷാ ഫോമുകള്‍ പൂക്കോട് ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡറക്ടറുടെ ഓഫീസിലും തളിപ്പുഴ, കാരാപ്പുഴ മത്സ്യഭവന്‍ ഓഫീസുകളിലും ഓഗസ്റ്റ് 31 മുതല്‍ ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷകള്‍ വയനാട് ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്, പൂക്കോട് വിലാസത്തില്‍ സെപ്തംബര്‍ 6 നകം ലഭിക്കണം. ഫോണ്‍: 8139814185, 04936 293214, 8921581236.

0Shares

Leave a Reply

Your email address will not be published.

Social profiles