കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍

കല്‍പറ്റ: സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷികാഘോഷം-ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് പിന്നാക്ക വിഭാഗ വികസന വകുപ്പ് സംസ്ഥാനത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തുന്നു. ‘കേരളത്തിലെ സ്വാതന്ത്ര്യ പോരാളികള്‍’ എന്ന വിഷയത്തില്‍ കാരിക്കേച്ചര്‍, പെയിന്റിങ് മത്സരവും ‘കേരള നവോത്ഥാനം- സ്വാതന്ത്ര്യ സമര പശ്ചാത്തലത്തില്‍’ എന്ന വിഷയത്തില്‍ പ്രബന്ധ മത്സരവുമാണ് സംഘടിപ്പിക്കുന്നത്. വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള കാരിക്കേച്ചര്‍, പെയിന്റിങ്, പ്രബന്ധം എന്നിവ തിരുവനന്തപുരം പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ ആഗസ്റ്റ് 31 ന് വൈകീട്ട് 5 നകം ലഭിക്കണം. വിവരങ്ങള്‍ക്ക് www.bcdd.kerala.gov.in് സന്ദര്‍ശിക്കുക. ഇ- മെയില്‍: bcddcalicut@gmail.com ഫോണ്‍: വകുപ്പ് ഡയറക്ടറേറ്റ് -0471-2727378, 2727379, കോഴിക്കോട് മേഖലാ ഓഫീസ്- 0495-2377786.

0Shares

Leave a Reply

Your email address will not be published.

Social profiles