‘തര്‍ത്തീല്‍ ഹോളി ഖുര്‍ആന്‍ പ്രീമിയോ 2022’:സ്വാഗത സംഘം രൂപീകരിച്ചു

വയനാട് ജില്ലാ തര്‍ത്തീല്‍ ഹോളി ഖുര്‍ ആന്‍ പ്രീമിയോ സ്വാഗതസംഘം രൂപീകരണയോഗം തരുവണയില്‍ എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സയ്യിദ് മുനീര്‍ അഹ്ദല്‍ കാസര്‍കോട് ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി:എസ്.എസ്.എഫ് വയനാട് ജില്ലാ തര്‍ത്തീല്‍ ഹോളി ഖുര്‍ആന്‍ പ്രീമിയോ ഏപ്രില്‍ 24നു തരുവണയില്‍ നടക്കും. തരുവണ ദാറുല്‍ ഉലൂം സുന്നി മദ്രസയില്‍ ചേര്‍ന്ന യോഗം പരിപാടിയുടെ വിജയത്തിനു സ്വാഗതസംഘം രൂപീകരിച്ചു. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സയ്യിദ് മുനീര്‍ അഹ്ദല്‍ കാസര്‍കോട് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയീദ് ഇര്‍ഫാനി റിപ്പണ്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നൗഫല്‍ പിലാക്കാവ്, നാസര്‍ മാസ്റ്റര്‍ തരുവണ, അലി സഖാഫി തരുവണ, കമ്പ അബ്ദുല്ല ഹാജി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി അലി സഖാഫി തരുവണ(ചെയര്‍മാന്‍), നൗഷാദ് മുസ്‌ലിയാര്‍, ഇ.വി.ഇബ്രാഹിം(വൈസ് ചെയര്‍മാന്‍), സുബൈര്‍ അസ്ഹരി(കണ്‍വീനര്‍), കെ.കെ.മുസ്തഫ, പി.ടി.ഉസ്മാന്‍(ജോയിന്റ് കണ്‍വീനര്‍), കമ്പ അബ്ദുല്ല ഹാജി(ഫിനാന്‍സ് സെക്രട്ടറി), നാസര്‍ മാസ്റ്റര്‍ തരുവണ(കോ ഓര്‍ഡിനേറ്റര്‍), സുലൈമാന്‍ സഅദി, ജാഫര്‍ സ്വാദിഖ് ഇര്‍ഫാനി, മമ്മൂട്ടി കാട്ടുമടത്തില്‍, അബൂ ഹന്ന തരുവണ, നജ്മുദ്ദീന്‍ തരുവണ(മെംബര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ലെവല്‍ 1, ലെവല്‍ 2, കാറ്റഗറി എ, കാറ്റഗറി ബി, കാറ്റഗറി സി, കാറ്റഗറി ഡി വിഭാഗങ്ങളിലായി ഖുര്‍ ആന്‍ പാരായണം, ഖുര്‍ ആന്‍ ഹിഫ്‌ള് , ഖുര്‍ആന്‍ ക്വിസ്, ഖുര്‍ ആന്‍ പ്രഭാഷണം എന്നിങ്ങനെ 17 ഇനങ്ങളിലാണ് തര്‍ത്തീല്‍ മത്സരം. യൂനിറ്റ്, ഡിവിഷന്‍തല വിജയികളാണ് ജില്ലാ മത്സരത്തില്‍ പങ്കെടുക്കുക.

0Shares

One thought on “‘തര്‍ത്തീല്‍ ഹോളി ഖുര്‍ആന്‍ പ്രീമിയോ 2022’:സ്വാഗത സംഘം രൂപീകരിച്ചു

  1. തർത്തീൽ ഹോളി ഖുർആൻ പ്രീമിയോ Super ആണ്

Leave a Reply

Your email address will not be published.

Social profiles