വിവേകത്തിന്റെ ഭാഷ സാര്‍വലൗകികം: കല്‍പറ്റ നാരായണന്‍

റാഷിദ് ഗസാലി രചിച്ച തിരുക്കുറള്‍ ആസ്വാദനം- മലയാളം പതിപ്പ് സാഹിത്യകാരന്‍ കല്‍പറ്റ നാരായണന്‍ ഡോ. എം കെ മുനീര്‍ എം.എല്‍.എക്ക് നല്‍കി പ്രകാശനം ചെയ്യുന്നു

സുല്‍ത്താന്‍ ബത്തേരി: ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗവും നീലഗിരി കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് മാനേജിങ് ഡയറക്ടറുമായ റാഷിദ് ഗസാലി രചിച്ച തിരുക്കുറള്‍ ആസ്വാദനം- മലയാളം പതിപ്പ് സാഹിത്യകാരന്‍ കല്‍പറ്റ നാരായണന്‍ ഡോ. എം കെ മുനീര്‍ എം.എല്‍.എക്ക് നല്‍കി പ്രകാശനം ചെയ്തു. മനുഷ്യത്വത്തെ ഉള്‍ച്ചേര്‍ത്ത തിരുവള്ളുവരുടെ വരികള്‍ തനിമ ഒട്ടും ചോരാതെ ആസ്വദിക്കാന്‍ തിരുക്കുറള്‍ ആസ്വാദനത്തിലൂടെ സാധ്യമാവുന്നുവെന്നും വിവേകത്തിന്റെ ഭാഷ സാര്‍വ്വ ലൗകികമാണെന്നും അദ്ദേഹം പറഞ്ഞു.
ഗൂഡല്ലൂര്‍ എംഎല്‍എ അഡ്വ. പൊന്‍ജയശീലന്‍ ഉദ്ഘാടനം ചെയ്തു. മനോജ് കെ ശ്രീധര്‍ പുസ്തകം പരിചയപ്പെടുത്തി. കോളജ് അക്കാദമിക് ഡീന്‍ പ്രൊഫ. മോഹന്‍ ബാബു, സാഹിത്യകാരന്‍ കെ ടി സൂപ്പി, മണി മാസ്റ്റര്‍, മുഹ്സിന്‍ സംസാരിച്ചു. തന്റേതെന്ന സ്വാര്‍ത്ഥതയോടെ ഏതൊരാള്‍ക്കും ഏത് കാലത്തും സ്വീകരിക്കാന്‍ കഴിയുന്നു എന്നതാണ് തിരുക്കുറളിന്റെ പ്രത്യേകതയെന്ന് മറുപടി പ്രസംഗത്തില്‍ രചയിതാവ് റാഷിദ് ഗസാലി പറഞ്ഞു. എല്ലാ വിധ വേര്‍തിരിവുകള്‍ക്കുമപ്പുറത്ത് മനുഷ്യന് മാത്രമായി ഒരിടം ഉണ്ട് എന്ന് തിരുക്കുറള്‍ ഓര്‍മ്മപ്പെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. തമിഴ് പതിപ്പിന്റെ പ്രകാശനം കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നടന്നിരുന്നു. ഒലിവ് പുബ്ലിക്കേഷന്‍സ് ആണ് മലയാളം പതിപ്പ് പ്രസിദ്ധീകരിച്ചത്.

0Shares

Leave a Reply

Your email address will not be published.

Social profiles