വിമുക്ത ഭടന്‍മാര്‍ ധര്‍ണ നടത്തി

കലക്ടറേറ്റ് പടിക്കല്‍ എക്‌സ് സര്‍വീസസ് ലീഗ് ധര്‍ണ മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എ.പി. മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരായ വിമുക്തഭടനെ ജോലിക്കിടെ സാമൂഹിക വിരുദ്ധര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എക്‌സ് സര്‍വീസസ് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും കലക്ടറേറ്റ് പരിസരത്തു ധര്‍ണയും നടത്തി. ധര്‍ണ മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എ.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. എക്‌സ് സര്‍വീസസ് ലീഗ് ജില്ലാ പ്രസിഡന്റ് മത്തായിക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. വി. അബ്ദുള്ള, ക്യാപ്റ്റന്‍ വി.കെ. ശശീന്ദ്രന്‍, അഡ്വ.ജോര്‍ജ്, ജോയ് ജേക്കബ്, എം.ജെ. ചാക്കോ, ഏബ്രഹാം, രവീന്ദ്രന്‍ കോട്ടത്തറ, ഡെന്നിസ്, രവീന്ദ്രന്‍ വെള്ളമുണ്ട, ജോര്‍ജ് ,ഗോപു നായര്‍ ജോണി കാവുംമന്ദം, ചന്ദ്രിക, റസിയ അബ്ദുല്ല എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles