എസ്പിസി അവധിക്കാല ശില്‍പശാല

മീനങ്ങാടി: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചിരാത് എന്ന പേരില്‍ ത്രിദിന എസ്പിസി അവധിക്കാല ശില്‍പശാല തുടങ്ങി. ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി കെ.കെ. അബ്ദുള്‍ ഷെരീഫ് മുഖ്യ പ്രഭാഷണം നടത്തി. എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ സീനിയര്‍ കാഡറ്റുകളെ അനുമോദിച്ചു. പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന്‍, ജോയ് വി. സ്‌കറിയ, ടി.എം. ഹൈറുദ്ദീന്‍, പി.കെ. ഫൈസല്‍, എം. അരവിന്ദന്‍, രാംകുമാര്‍, ടി. മഹേഷ്‌കുമാര്‍, റജീന ബക്കര്‍, എ.ഡി. മുരളിധരന്‍, എ.ആര്‍. ഷീജ, പവിത്ര സുരേഷ്, സാരംഗി ചന്ദ്ര എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles