അര്‍ബുദ ബോധവത്കരണം: സൈക്കിള്‍ റാലി നടത്തി

ബാല്യകാല അര്‍ബുദ ബോധവത്കരണ മാസചരണത്തിന്റെ ഭാഗമായി ഹോപ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍, വയനാട് ബൈക്കേഴ്‌സ് ക്ലബ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച സൈക്കിള്‍ റാലി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ടി. സിദ്ദീഖ് എംഎല്‍എ ഫഌഗ് ഓഫ് ചെയ്യുന്നു.

കല്‍പറ്റ: ബാല്യകാല അര്‍ബുദ ബോധവത്കരണ മാസചരണത്തിന്റെ ഭാഗമായി ഹോപ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍, വയനാട് ബൈക്കേഴ്‌സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൈക്കിള്‍ റാലി നടത്തി. സിവില്‍ സ്റ്റേഷന്‍ പരിസരത്തുനിന്നു ലക്കിടിയിലേക്കായിരുന്നു ബോധവത്കരണ റാലി. ടി. സിദ്ദീഖ് എംഎല്‍എ ഫഌഗ് ഓഫ് ചെയ്തു.ലയണ്‍സ് ക്ലബ് പ്രസിഡന്റ് അശോക്, വയനാട് ബൈക്കേഴ്‌സ് ക്ലബ് പ്രസിഡന്റ് ഡോ.മുഹമ്മദ് സാജിത്, വൈസ് പ്രസിഡന്റ് ഷൈജല്‍ കുന്നത്ത്, ട്രഷറര്‍ അബ്ദുല്‍ ഹാരിഫ്, വി.ആര്‍. രാഗേഷ്, ഹോപ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ പ്രൊജക്ട് ഓഫീസര്‍മാരായ എം.പി. നിലാ, വൈഷ്ണ സോമനാഥ്, ദീപക് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 30 ഓളം പേര്‍ റാലിയില്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles