എസ്പിസി ഓണം ക്യാമ്പ്

മുട്ടില്‍ ഡബ്ലുഒ വിഎച്ച്എസ്എസില്‍ എസ്പിസി ഓണം ക്യാമ്പ്(ചിരാത്) പഞ്ചായത്ത് പ്രസിഡന്റ് നസീമ മാങ്ങാടന്‍ ഉദ്ഘാടനം ചെയ്യുന്നു.

മുട്ടില്‍: മുട്ടില്‍ ഡബ്ലുഒ വിഎച്ച്എസ്എസില്‍ എസ്പിസി ഓണം ക്യാമ്പ്(ചിരാത്) പഞ്ചായത്ത് പ്രസിഡന്റ് നസീമ മാങ്ങാടന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ പി.വി. മൊയ്തു അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ആയിഷ കാരിയങ്ങല്‍, എസ്‌ഐമാരായ ബാലസുബ്രഹ്മണ്യം, വിഷ്ണു, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ കെ. ബേബി എന്നിവര്‍ പ്രസംഗിച്ചു. സിപിഒ പി.എം. ജൗഹര്‍ സ്വാഗതവും വി. സുനീറ നന്ദിയും പറഞ്ഞു.
മൂന്നു ദിവസം നീളുന്ന ക്യാമ്പില്‍ ഡബ്ല്യുഎംഒ ഗ്രീന്‍മൗണ്ട് ഇഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നൗഷാദ് ഗസാലി, കുട്ടമംഗലം സ്പര്‍ശം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെക്രട്ടറി കെ. അസ്ഗറലി ഖാന്‍, എന്‍.എം. ദേവേശന്‍, ബത്തേരി ദിശ ഡയറക്ടര്‍ എ.പി. സാജിദ്, സെക്രട്ടറി സി.കെ. ജാഫര്‍, എം. അബ്ദുള്ള, ടി. അസ്ഗറലി എന്നിവര്‍ ക്ലാസെടുക്കും. സമാപന സമ്മേളനം കല്‍പ്പറ്റ ഡിവൈഎസ്പി ടി.പി. ജേക്കബ് ഉദ്ഘാടനം ചെയ്യും.

0Shares

Leave a Reply

Your email address will not be published.

Social profiles