ലഹരി വിരുദ്ധ കാമ്പയിനുമായി പോലീസ്

കല്‍പറ്റ: ജില്ലാ പോലീസ് ഓഫീസിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച ജില്ലയില്‍ ആറു കേന്ദ്രങ്ങളില്‍ ലഹരിവിരുദ്ധ കാമ്പയിന്‍ നടത്തും. രാവിലെ 10.30നു കല്‍പറ്റ, വൈത്തിരി, മീനങ്ങാടി, ബത്തേരി, പുല്‍പള്ളി, മാനന്തവാടി ടൗണുകളിലാണ് പരിപാടി. വിദ്യാര്‍ഥികളടക്കം ചെറുപ്പക്കാരില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ‘ലഹരിമുക്ത യുവത്വം,ആരോഗ്യ കേരളം’ എന്ന സന്ദേശവുമായി കാമ്പയിന്‍ സംഘടിപ്പിക്കുന്നതെന്നു ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് അറിയിച്ചു. വിദ്യാര്‍ഥികളെയും എസ്പിസി കാഡറ്റുകളെയും ഉള്‍പ്പെടുത്തി നടത്തുന്ന കാമ്പയിനില്‍ മാവേലിയും ഉണ്ടാകും. ഡിവൈഎസ്പിമാരും എസ്എച്ച്ഒമാരും പങ്കെടുക്കും. കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം കല്‍പറ്റ പുതിയ സ്റ്റാന്‍ഡില്‍ ജില്ലാ പോലീസ് മേധാവി നിര്‍വഹിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles