മുഫീദയുടെ മരണം: ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു

തരുവണയില്‍ യൂത്ത് ലീഗ് പഞ്ചായത്തു കമ്മിറ്റി സംഘടിപ്പിച്ച സമര പ്രഖ്യാപന യോഗം മുസ്്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി പി. കെ. അസ്മത്ത് ഉല്‍ഘടനം ചെയ്യുന്നു

തരുവണ: പുലിക്കാടു സ്വദേശിനി മുഫീദ ദുരൂഹ സാഹചര്യത്തില്‍ തീ പൊള്ളെലേറ്റ് മരിച്ച് ഒരാഴ്ച്ചയോളമായിട്ടും പൊലീസ് നടപടി വൈകുന്നതില്‍ പ്രതിഷേധിച്ചു ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. സമരം ശക്തമാക്കുന്നതിനായി വാര്‍ഡ് മെമ്പര്‍ കൊടക്കാടു നിസാര്‍ ചെയര്‍മാനും, ജമാല്‍ കണ്‍വീനറുമായാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. അതേസമയം സംഭവത്തില്‍ കേസന്വേഷണം ഇഴയുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തത്തില്‍ പ്രതിഷേധിച്ചു തരുവണയില്‍ യൂത്ത് ലീഗ് പഞ്ചായത്തു കമ്മിറ്റി സംഘടിപ്പിച്ച സമര പ്രഖ്യാപന യോഗം മുസ്്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി പി. കെ. അസ്മത്ത് ഉല്‍ഘടനം ചെയ്തു. പ്രസിഡന്റ് സിദ്ദീഖ് പീച്ചങ്കോട് അദ്ധ്യക്ഷത വഹിച്ചു. വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. സെക്രട്ടറി സി. പി. ജബ്ബാര്‍ സ്വാഗതം പറഞ്ഞു. മുസ്്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കേളോത് സലീം, എ. കെ. നാസര്‍ തരുവണ, അയൂബ് പുളിഞ്ഞാല്‍, മോയി ആറങ്ങാടന്‍, സി. എച്. ഇബ്രാഹിം, ഉസ്മാന്‍ പള്ളിയാല്‍, എസ്. നാസര്‍, വി. അബ്ദുള്ള, പഞ്ചായത്തു മെമ്പര്‍മാരായ കൊടുവേരി അമ്മദ്, നിസാര്‍ കൊടക്കാടു സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles