രണ്ടു പേര്‍ക്കു തെരുവുനായയുടെ കടിയേറ്റു

കല്‍പറ്റ: പടിഞ്ഞാറത്തറയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റു. തരിയോട് ഗവ.ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി സുമിത്ര, കര്‍ഷകന്‍ കിഴക്കേടത്ത് ബിജു തോമസ്(46) എന്നിവരെയാണ് നായ കടിച്ചത്. ഇരുവരും ചികിത്സ നേടി. പടിഞ്ഞാറത്തറ മാടത്തുംപാറ കോളനിയിലെ സുരേഷ്-തങ്ക ദമ്പതികളുടെ മകളാണ് സുമിത്ര. സഹോദരിക്കൊപ്പം വയലില്‍ ആടിനെ അഴിക്കാന്‍ പോയപ്പോഴാണ് നായ കടിച്ചത്. മുഖത്തും തുടയിലും പരിക്കുണ്ട്. വാഴത്തോപ്പിനു സമീപം ഷെഡ്ഡില്‍ കയറിയാണ് ബിജു തോമസിനെ ആക്രമിച്ചത്. കാലിനും നെഞ്ചിനുമാണ് പരിക്ക്.

0Shares

Leave a Reply

Your email address will not be published.

Social profiles