സി.പി.ഐ ജില്ലാ സമ്മേളനം: പതാകദിനം ആചരിച്ചു

മാനന്തവാടി: സെപ്തംബര്‍ 15, 16, 17 തിയ്യതികളില്‍ കല്‍പറ്റയില്‍ നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമയി പാര്‍ട്ടി വിവിധ ബ്രഞ്ച് കമ്മറ്റിയുടെ നേതൃത്വത്തില്‍ പതാകദിനം ആചരിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ ബാബു ചെറുര്‍ ബ്രാഞ്ചിലും, മാനന്തവാടി മണ്ഡലം സെക്രട്ടറി വി.കെ.ശശിധരന്‍ മാനന്തവാടി ഗാന്ധി പാര്‍ക്കിലും, മാനന്തവാടി ലോക്കല്‍ സെക്രട്ടറി നിഖില്‍ പത്മനഭവന്‍ താഴെയങ്ങടി ബ്രാഞ്ചിലും, പിലക്കാവ് ജെസിയില്‍ രമേശന്‍ ജെസിയും, കുഴിനിലത്ത് മുഹമ്മദ് ബാബയും ഒണ്ടയങ്ങാടി ബ്രാഞ്ചില്‍ ബാബു കൊല്ലന്‍മടയും പതാക ഉയര്‍ത്തി. തവിഞ്ഞാല്‍ ലോക്കലില്‍ യവനാര്‍കുളത്ത് ലോക്കല്‍ സെക്രട്ടറി ശശി പയ്യനിക്കലും, കുളത്താട ബ്രാഞ്ചില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മനോഷ് ലാലും പാതകയുര്‍ത്തി. എടവക ലോക്കലിലെ നാലാംമൈലില്‍ അജ്മല്‍ ഷെയ്ക്ക് പതാകയുര്‍ത്തി.

0Shares

Leave a Reply

Your email address will not be published.

Social profiles