ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ മതിയായ പോലിസുകാരില്ല; ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടി വൈത്തിരി ടൗണ്‍

വൈത്തിരി ടൗണിലെ ഗതാഗത കുരുക്ക്.

വൈത്തിരി: മതിയായ പോലീസുകാരില്ലാത്തതിനാല്‍ വൈത്തിരി ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. വൈത്തിരിയില്‍ നിന്ന് പൊഴുതന ജംഗ്ഷനിലേക്ക് തിരിയുന്ന ഭാഗത്താണ് രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ഇവിടെ പകല്‍ സമയങ്ങളില്‍ സ്ഥിരമായി പോലീസ് സാനിധ്യം ആവശ്യമായിരിക്കുകയാണ്. തൊട്ടടുത്ത് പോലീസ് സ്റ്റേഷനുണ്ടായിട്ടും സ്ഥിരമായി ഒരു പോലീസ് സേവനം ലഭ്യമാക്കാത്തത്തില്‍ പ്രദേശവാസികള്‍ക്ക് അമര്‍ശമുണ്ട്. വൈത്തിരി ബസ്റ്റാന്റ് പരിസരത്തു മാത്രമാണ് ഒരു പോലീസ് ഉദ്യോഗസ്ഥനെങ്കിലും ഉള്ളത്. താലൂക്ക് ആശുപത്രി റോഡില്‍ നിന്നും നാഷണല്‍ ഹൈവേയിലേക്ക് തിരിയുന്ന ഭാഗത്തും ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. പല യാത്രക്കാരും പൊഴുതന ജങ്ഷന്‍ ഭാഗത്തും ആശുപത്രി കവല ഭാഗത്തും വാഹനങ്ങളുടെ വേഗത കുറക്കാത്തതിനാല്‍ പലപ്പോഴും ഇവിടെ അപകടങ്ങള്‍ തുടര്‍കഥയാവുകയാണ്. ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. കഴിഞ്ഞ ആഴ്ച്ച ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്ന യാത്രക്കാരന്‍ ബസ്സിന് പുറകിലിടിച്ചു അപകടമുണ്ടായിരുന്നു. അപകട മുന്നറിയിപ്പ് സൂചനാ ബോര്‍ഡുകളും വൈത്തിരി ടൗണിലില്ല. എത്രയും വേഗത്തില്‍ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യമുയരുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles