ലാറ്ററല്‍ എന്‍ട്രി പ്രവേശനം

കല്‍പറ്റ: മേപ്പാടി ഗവ. പോളിടെക്‌നിക്ക് കോളേജില്‍ രണ്ടാംവര്‍ഷ ക്ലാസുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 22 ന് മേപ്പാടി താഞ്ഞിലോട് ഗവ. പോളിടെക്‌നിക്ക് കോളേജില്‍ നടക്കും. പ്ലസ് ടു/വി.എച്ച്.എസ്.ഇ/ഐ.ടി.ഐ/കെ.ജി.സി.ഇ വിഭാഗത്തില്‍ അപേക്ഷിച്ച് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ രാവിലെ 9 മുതല്‍ 11 വരെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി രക്ഷാകര്‍ത്താവിനൊപ്പം കൗണ്‍സലിംഗിന് പങ്കെടുക്കണം. പ്രവേശനം ലഭിക്കുന്ന പട്ടികജാതി പട്ടിക വര്‍ഗ്ഗ അപേക്ഷകര്‍ കോഷന്‍ ഡിപ്പോസിറ്റായി ആയിരം രൂപയും ഒരു ലക്ഷത്തില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ ഫീസും കോഷന്‍ ഡിപ്പോസിറ്റുമായി 11,000 രൂപയും ഒരു ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ 13,890 രൂപയും ഓഫീസില്‍ അടക്കണം. പി.ടി.എ ഫണ്ടായി 2200 രൂപ നല്‍കണം. അപേക്ഷകര്‍ പ്ലസ് ടു/വി.എച്ച്.എസ്.ഇ സര്‍ട്ടിഫിക്കറ്റുകള്‍, ജാതി സംവരണം, മറ്റു സംവരണങ്ങള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0496 282095, 9400006454, 7012319448.

0Shares

Leave a Reply

Your email address will not be published.

Social profiles