ആശുപത്രിയിലും നായ്ക്കള്‍: ഭയന്നോടുന്നതിനിടെ വീണ രോഗിക്കു പരിക്ക്

പനമരം: പനിബാധിച്ച് ചികിത്സയിലുള്ള വീട്ടമ്മയ്ക്കു നേരേ ആശുപത്രി വരാന്തയില്‍ തെരുവുനായ്ക്കള്‍ തിരിഞ്ഞു. ഭയന്നോടുന്നതിനിടെ വീണ വീട്ടമ്മയ്ക്കു പരിക്കേറ്റു. പനമരം സിഎച്ച്‌സിയില്‍ ചികിത്സയിലായിരുന്ന പച്ചിലക്കാട് വരിയില്‍ നൗഷാദിന്റ ഭാര്യ ഫാത്തിമയ്ക്കാണ്(36) പരിക്കേറ്റത്. തലയ്ക്കും കൈകാല്‍മുട്ടുകള്‍ക്കുമാണ് പരിക്ക്. ഇന്നു ആശുപത്രി വിടാനിരിക്കയായിരുന്നു ഫാത്തിമ. ഇന്നലെ വൈകുന്നേരം ചൂടുവെള്ളം എടുക്കാന്‍ പഴയ ആശുപത്രി കെട്ടിടത്തിലെത്തി മടങ്ങുന്നതിനിടെയാണ് തെരുവുനായ്ക്കള്‍ ഫാത്തിമയെ ആക്രമിക്കാന്‍ മുതിര്‍ന്നത്. ആശുപത്രി വരാന്തയിലും ആംബുലന്‍സിനടിയിലും കൂട്ടംകൂടി നിന്ന നായ്ക്കള്‍ ഇവരുടെ പിന്നാലെ കുരച്ചെത്തുകയായിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles