ഡോ.ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്തായുടെ സ്ഥാനാരോഹണം നടത്തി

ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്തായുടെ സുന്ത്രോണീസോ ശുശ്രൂഷയോടനുബന്ധിച്ച് നടത്തിയ അനുമോദന സമ്മേളനം മീനങ്ങാടി കത്തീഡ്രലില്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ മലബാര്‍ മേഖലാ സിംഹാസന പള്ളികളുടെ ഇടയ ശ്രേഷ്ഠനായി പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ വാഴിച്ച ഗീവര്‍ഗീസ് മാര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്തായുടെ സുന്ത്രോണീസോ ശുശ്രൂഷ മീനങ്ങാടി കത്തീഡ്രലില്‍ നടത്തി. വിശുദ്ധ കുര്‍ബാനയ്ക്ക് നവാഭിഷിക്ത മെത്രാപ്പോലീത്ത മര്‍ക്കോസ് മോര്‍ ക്രിസ്‌റ്റോഫോറസ് പ്രധാന കാര്‍മികത്വം വഹിച്ചു. അഭിവന്ദ്യ കുര്യാക്കോസ് മോര്‍ ക്ലീമിസ്, അഭിവന്ദ്യ ഏലിയാസ് മോര്‍ യൂലിയോസ് എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് ശുശ്രൂഷകള്‍ നടന്നത്. യോഗ്യം അഥവാ അര്‍ഹത എന്ന അര്‍ത്ഥം വരുന്ന അക്‌സിയോസ് എന്ന പദം മൂന്നുപ്രാവശ്യം ചൊല്ലിയാണ് വിശ്വാസികള്‍ സ്ഥാനാരോഹണ ശുശ്രൂഷയില്‍ പങ്കെടുത്തത്.
അനുമോദനസമ്മേളനം വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അഭിവന്ദ്യ പിതാക്കന്‍മാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ എ. ഗീത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉഷ രാജേന്ദ്രന്‍, ഭദ്രാസന സെക്രട്ടറി, ഫാ.ഡോ.മത്തായി അതിരംപുഴയില്‍, ജനറല്‍ കണ്‍വീനര്‍ ഫാ.ബേബി ഏലിയാസ്, ഫാ.സ്‌കറിയ ഈന്തലാംകുഴിയില്‍, ഫാ.ഫിലിപ് ജോണ്‍, കത്തീഡ്രല്‍ ട്രസ്റ്റി മത്തായിക്കുഞ്ഞ് പുളിനാട്ട് എന്നിവര്‍ പ്രസംഗിച്ചു. ഫാ.എല്‍ദോ അതിരംപുഴയില്‍, ഫാ.ബാബു നീറ്റുംകര, ഫാ.കെന്നി ജോണ്‍, ഫാ.അനൂപ് ചാത്തനാട്ടുകുടി, ഫാ.കുര്യാക്കോസ് വെള്ളച്ചാലില്‍, ഫാ.ഷിന്‍സണ്‍ മത്തോക്കില്‍, ബേബി വാളംകോട്ട്, സിജോ മാത്യു, ജോഷി മാമുട്ടത്ത്, അനില്‍ ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles