സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കരുത്

കേരള പ്രൈമറി കോ -ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യുന്നു

മുട്ടില്‍: സഹകരണ പ്രസ്ഥാനം തകര്‍ക്കാനുള്ള നീക്കം ചെറുക്കണമെന്ന് കേരള പ്രൈമറി കോ -ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ന്യൂജന്‍ ബാങ്കുകളെ ഉപയോഗിച്ച് സഹകരണപ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം. കാര്‍ഷിക വായ്പ നല്‍കിയതിന്റെ ഭാഗമായി പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കുകള്‍ക്ക് സബ്‌സിഡി ഇനത്തില്‍ സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക അടിയന്തരമായി അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 33 കോടിയോളം രൂപയാണ് ജില്ലയിലെ വിവിധ സഹകരണ ബാങ്കുകള്‍ക്ക് ഈയിനത്തില്‍ കുടിശ്ശികയുള്ളത്. സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ബി സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. സഹകരണക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ ശശീന്ദ്രന്‍, കേരള ബാങ്ക് ഡയറക്ടര്‍ പി.ഗഗാറിന്‍, താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ.സുഗതന്‍, അഡ്വ. വെങ്കിടസുബ്രഹ്‌മണ്യന്‍ സംസാരിച്ചു. ഇ.കെ ബിജുജന്‍ അനുശോചന പ്രമേയവും ജില്ലാ സെക്രട്ടറി പി. സുരേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന സെക്രട്ടറി പി.പി ദാമോദരന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ.എന്‍ ഗോപിനാഥന്‍ സ്വാഗതവും വി.വി രാജന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ബി. സുരേഷ്ബാബു (പ്രസിഡന്റ്), കെ.ടി കുഞ്ഞബ്ദുള്ള (വൈസ് പ്രസിഡന്റ്), പി. സുരേഷ് (സെക്രട്ടറി), വി.വി രാജന്‍ (ജോയിന്റ് സെക്രട്ടറി), കെ.എന്‍ ഗോപിനാഥന്‍ (ട്രഷറര്‍).

0Shares

Leave a Reply

Your email address will not be published.

Social profiles