പി.പി.എ. കരീമിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

കല്‍പറ്റ: മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ. കരീമിന്റെ നിര്യാണത്തില്‍ മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവര്‍ഗീസ് മാര്‍ സ്‌തേഫാനോസ് അനുശോചിച്ചു. വയനാടന്‍ ജനതയ്ക്കായി ജീവിതം മാറ്റിവച്ച പൊതുപ്രവര്‍ത്തകനായിരുന്നു കരീമെന്നു അദ്ദേഹം അനുസ്മരിച്ചു.
വയനാട്ടിലെ തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജീവിതത്തിന്റെ ഏറിയ പങ്കും ചെലവഴിച്ച നേതാവിനെയാണ് പി.പി.എ. കരീമിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കക്ഷിരാഷ്ട്രീയത്തിനതീതമായി സൗഹൃദം കാത്തുസൂക്ഷിക്കാനും എല്ലാവരുടെയും ആദരവു നേടാനും കഴിഞ്ഞ പൊതുപ്രവര്‍ത്തകനായിരുന്നു അദ്ദേഹമെന്നു ശ്രേയാംസ്‌കുമാര്‍ അനുസ്മരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles