വായ്പ പദ്ധതി ആരംഭിച്ചു

വൈത്തിരി: വൈത്തിരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക്, തരിയോട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുമായി സഹകരിച്ചു നടപ്പിലാക്കുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് വായ്പ പദ്ധതി ആരംഭിച്ചു. കൃഷിക്കും കൃഷി അനുബന്ധ പ്രൊജക്റ്റുകള്‍ക്കും വസ്തു ഈട് ഇല്ലാതെ പരസ്പര ജാമ്യത്തില്‍ 7 ശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കുന്ന പദ്ധതിയുടെ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിബു വി.ജി ഉദ്ഘാടനം ചെയ്തു. തരിയോട് പഞ്ചായത്തിലെ ദര്‍ശന, ലക്ഷ്യ, മരിയ, തുല്യത ജെ. എല്‍. ജി.കള്‍ക്കാണ് വായ്പ നല്‍കിയത്. ബാങ്ക് പ്രസിഡന്റ് കെ. സുഗതന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീന നവീന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ഷീജ ആന്റണി, ഷമീം പാറക്കണ്ടി, പഞ്ചായത്ത് അംഗങ്ങളായ ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍, പുഷ്പ, സി. ഡി. എസ്. ചെയര്‍പേഴ്‌സണ്‍ രാധ ഇ. കെ, ബാങ്ക് ഡയറക്ടര്‍മാരായ ലക്ഷ്മി രാധാകൃഷ്ണന്‍, പി. എ. ജാഫര്‍, സെക്രട്ടറി കെ. സച്ചിദാനന്ദന്‍, മാനേജര്‍ എ. നൗഷാദ് സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles