പേവിഷ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി

വൈത്തിരിയിൽ ആരംഭിച്ച പ്രതിരോധ കുത്തിവെപ്പിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം .വി വിജേഷ് നിർവ്വഹിക്കുന്നു.

വൈത്തിരി: വൈത്തിരി ഗ്രാമപഞ്ചായത്തില്‍ വളര്‍ത്ത്മൃഗങ്ങളില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി. പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് നിര്‍വ്വഹിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത്, വൈത്തിരി വെറ്ററിനറി ആശുപത്രി എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നായകളെ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കുന്ന അവസരത്തില്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉടമകള്‍ കൈപ്പറ്റണം. സര്‍ട്ടിഫിക്കറ്റ് പഞ്ചായത്തില്‍ ഹാജരാക്കി നായകള്‍ക്കുളള ലൈസന്‍സ് ഉടമസ്ഥര്‍ വാങ്ങേണ്ടതാണ്. ലൈസന്‍സില്ലാത്ത നായകളെ പഞ്ചായത്ത് പരിധിയില്‍ വളര്‍ത്താന്‍ അനുവദിക്കില്ല. അല്ലാത്തപക്ഷം ഉടമസ്ഥരില്‍ നിന്നും പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പരിപാടിയുടെ ഭാഗമായി മൃഗങ്ങളിലെ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ്, വളര്‍ത്തു മൃഗങ്ങള്‍ക്ക് കുത്തിവെപ്പ് എടുക്കേ ണ്ടതിന്റെ ആവശ്യകത, വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പ്രസക്തി എന്നീ വിഷയങ്ങളില്‍ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ഷാജഹാന്‍ വാഹിദ് ക്ലാസ്സെടുത്തു. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. തോമസ്, വാര്‍ഡ് മെമ്പര്‍ വി. ജിനിഷ തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles