ടയര്‍ പീടികയില്‍ പരിശോധന: നാല് വടിവാളുകള്‍ കണ്ടെടുത്തു

മാനന്തവാടി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രാദേശിക നേതാവ് സലിമിന്റെ ഉടമസ്ഥതയിലുള്ള ടയര്‍ പീടികയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ നാല് വടിവാളുകള്‍ കണ്ടെത്തി. ടൗണിലെ എസ് ആന്‍ എസ് ടയര്‍ വര്‍ക്‌സില്‍നിന്നു ഡിവൈഎസ്പി പി. ചന്ദ്രനും സംഘവുമാണ് വടിവാളുകള്‍ കണ്ടെടുത്തത്. രണ്ടര അടിയോളം നീളമുള്ളതാണ് വാളുകള്‍. രണ്ടു വാളുകള്‍ ഷട്ടില്‍ ബാറ്റ് കവറിലും രണ്ടെണ്ണം ചാക്കില്‍ പൊതിഞ്ഞും പഴയ ടയറുകള്‍ക്കിടയിലാണ് സൂക്ഷിച്ചിരുന്നത്. ഇന്നു വൈകുന്നേരം നാലോടെ എരുമത്തെരുവിലെ പിഎഫ്‌ഐ ഓഫീസില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു ടയര്‍ കടയില്‍ പരിശോധന.

0Shares

Leave a Reply

Your email address will not be published.

Social profiles