തരുവണയിലും പരിസരങ്ങളിലും തെരുവുനായ ശല്ല്യം രൂക്ഷമാകുന്നു

തരുവണ ടൗണില്‍ അലഞ്ഞു തിരിയുന്ന തെരുവുനായ കൂട്ടം.

തരുവണ: തരുവണയിലും പരിസരങ്ങളിലും തെരുവുനായ ശല്ല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം അഞ്ചു വയസുള്ള കുട്ടിയെ തെരുവുനായ കടിച്ചിരുന്നു.
മുറ്റത്ത് കളിച്ചുക്കൊണ്ടിരിക്കവെയാണ് അഞ്ചുവയസുക്കാരനെ തെരുവുനായ കടിച്ചത്. കഴിഞ്ഞ ആഴ്ച പരിയാരമുക്കിലെ മത്തന്‍ നാസറിനെയും നായ കടിച്ചിരുന്നു. ഒറ്റയായും കൂട്ടമായും എത്തുന്ന തെരുവുനായകള്‍ പ്രദേശത്ത് ഭീതി പരത്തുകയാണ്. സ്‌കൂള്‍, കോളേജ്, മദ്രസ വിദ്യാര്‍ഥികളെല്ലാം പേടിയോടെയാണ് പുറത്തിറങ്ങുന്നത്. എത്രയുംവേഗത്തില്‍ തെരുവു നായശല്ല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ആവശ്യമുയരുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles