ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് സ്‌പെഷ്യല്‍ പെര്‍മിറ്റ് വിതരണം

റോഡ് സുരക്ഷ ക്ലാസ്സും സ്‌പെഷ്യല്‍ പെര്‍മിറ്റ് വിതരണ പരിപാടിയും വയനാട് റിജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഇ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യുന്നു

മേപ്പാടി: കള്ളാടി തൊള്ളായിരം കണ്ടി ടൂറിസ്റ്റ് മേഖലയിലെ ജീപ്പ് സര്‍വ്വീസ് സംബന്ധമായി .വര്‍ഷങ്ങളായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി. ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് സ്‌പെഷ്യല്‍ പെര്‍മിറ്റ് വിതരണം ചെയ്തു. മേപ്പാടി കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച റോഡ് സുരക്ഷ ക്ലാസ്സും സ്‌പെഷ്യല്‍ പെര്‍മിറ്റ് വിതരണ പരിപാടിയും വയനാട് റിജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഇ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. മേപ്പാടി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജു ഹെജമാടി അദ്ധ്യക്ഷത വഹിച്ചു. മേപ്പാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ബി വിപിന്‍ .സ്വാഗതം പറഞ്ഞു. ഡി.വൈ.എസ്.പി പി.പി ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. സ്‌പെഷ്യല്‍ പെര്‍മിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് നിര്‍വ്വഹിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ യു. ഉമ്മര്‍, അഭിലാഷ്, അജിത്ത് കുമാര്‍, റെജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല ഹംസ, മെമ്പര്‍മാരായ ജോബിഷ് കുര്യന്‍, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ ബി സുരേഷ് ബാബു, ടി ഹംസ, അബ്ദുസലാം, സലാം കാപ്പംകൊല്ലി സംസാരിച്ചു. റോഡ് സുരക്ഷ ജീവന്‍ രക്ഷ എന്ന വിഷയത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു. ഉമ്മര്‍ ക്ലാസെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles