ഹൃദയ ദിനത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു

കല്‍പറ്റ: കല്‍പറ്റ ലിയോ മെട്രൊ കാര്‍ഡിയാക്ക് സെന്ററിന്റെ ആഭിമുഖൃത്തില്‍ ലോക ഹൃദയദിനത്തില്‍ റോട്ടറിയുടേയും, വയനാട് ബൈക്കേര്‍സ് ക്ലബ്ബിന്‍ടേയും സഹകരണത്തോടെ ലിയോ ഹോസ്പിറ്റല്‍ പരിസരത്ത് വെച്ച് ബോധവല്‍ക്കരണ സൈക്കിള്‍ റാലി നടത്തി. രാവിലെ 6.30ന് റോട്ടറി പ്രസിഡന്റ് അഡ്വക്കേറ്റ് സുരേഷ്് ഫ്‌ളാഗ് ഓഫ് ചെയ്തു. കൈനാട്ടി, മീനങ്ങാടി, കണിയാമ്പറ്റ, കമ്പളക്കാട്, കല്‍പറ്റ എന്നവിടങ്ങളില്‍ 40 കിലോമീറ്റര്‍ സഞ്ചരിച്ചു. ഡോ ടി.പി.വി സുരേന്ദ്രന്‍ ബോധവത്കരണ ക്ലാസെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles