ചെമ്പട്ടി കോളനിയില്‍ വ്യക്തിത്വ വികസന കേന്ദ്രം തുടങ്ങി

വൈത്തിരി ചെമ്പട്ടി കോളനിയില്‍ വ്യക്തിത്വ വികസന കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല വൈത്തിരി ചെമ്പട്ടി കോളനിയില്‍ വ്യക്തിത്വ വികസന കേന്ദ്രം തുടങ്ങി. കോളനിയിലെ നവീകരിച്ച അങ്കണവാടി കെട്ടിടത്തിലാണ് കേന്ദ്രം. ഇവിടേക്കു ആവശ്യമായ ഡസ്‌ക്, ബെഞ്ച്, അലമാര, പുസ്തകങ്ങള്‍ എന്നിവ സര്‍വകലാശാല സൗജന്യമായി നല്‍കി. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡോ.ടി.എസ്. രാജീവ് അധ്യക്ഷത വഹിച്ചു.
ബുക്ക് ഷെല്‍ഫ് വിതരണം വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് നിര്‍വഹിച്ചു. വാര്‍ഡ് അംഗം വി.എസ്. സുജിന, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ.ആര്‍.എല്‍. രതീഷ് എന്നിവര്‍ പ്രസംഗിച്ചു. അസോസിയേറ്റ് പ്രഫ.ഡോ.ജസ്റ്റിന്‍ ഡേവിസ് സ്വാഗതവും റിസര്‍ച് അസിസ്റ്റന്റ് ജിപ്‌സ ജഗദീഷ് നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles