കേന്ദ്രത്തിന്റെ തെറ്റായ നയങ്ങള്‍: സി.പി.എം റാലി നടത്തി

കല്‍പറ്റ: കേന്ദ്ര സര്‍ക്കാര്‍ ജനദ്രോഹ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ടു സി.പി.എം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ റാലിയും പൊതുയോഗവും നടത്തി. കനറ ബാങ്ക് പരിസരത്തു ആരംഭിച്ച റാലി പുതിയ ബസ്സ്സാന്‍ഡ് പരിസരത്ത് സമാപിച്ചു. നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഒ.ആര്‍.കേളു എം.എല്‍.എ, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ പി.വി.സഹദേവന്‍, വി.വി.ബേബി, എ.എന്‍.പ്രഭാകരന്‍, കെ. റഫീക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പൊതുയോഗം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം സി.കെ. ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ സ്വാഗതം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles