ബത്തേരി നഗരസഭ ജീവനക്കാരന്‍ കാര്‍ ഇടിച്ച് മരിച്ചു

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി നഗരസഭ ജീവനക്കാരന്‍ കാര്‍ ഇടിച്ചു മരിച്ചു. കാക്കവയല്‍ കൈപ്പാടംകുന്ന് കൊട്ടോട്ടിപറമ്പില്‍ ശ്രീധരന്‍-കുഞ്ഞുലക്ഷ്മി ദമ്പതികളുടെ മകന്‍ പ്രവീണ്‍(33)ആണ് മരിച്ചത്. ഇന്നു രാവിലെ ആറരയോടെ ദേശീയപാതയില്‍ മുട്ടില്‍ വാര്യാടിനു സമീപമാണ് അപകടം. പ്രഭാതസവാരിക്കിറങ്ങിയ പ്രവീണിനെ കോഴിക്കോട് സ്വദേശികള്‍ സഞ്ചാരിച്ച കാര്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട കാര്‍ വഴിയരികിലെ മരത്തില്‍ ഇടിച്ചാണ് നിന്നത്. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: അശ്വതി. ഒരു വയസുള്ള കുട്ടിയുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles