അനധികൃമായി വനത്തില്‍ പ്രവേശിച്ചവര്‍ക്കെതിരെ കേസ്

മേപ്പാടി: അനധികൃതമായി ചെമ്പ്രമലയില്‍ പ്രവേശിച്ച മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. വടുവന്‍ചാല്‍ പൂങ്ങാടന്‍ അമിന്‍ നിസാം(21), മലപ്പുറം തച്ചിങ്ങനാടം വള്ളക്കാടന്‍ മുഹമ്മദ് ജിഷാദ് (25), മലപ്പുറം നെന്മേനി നിരപ്പില്‍ മുഹമ്മദ് ഷിബിന്‍(24) എന്നിവര്‍ക്കെതിരെയാണ് മേപ്പാടി ഫോറസ്റ്റ് റെയിഞ്ച് അധികൃതര്‍ കേസെടുത്തത്. വെള്ളി പുലര്‍ച്ചയാണ് ചെമ്പ്രാപീക്കിലേക്ക് അനുവാദമില്ലാതെ യുവാക്കള്‍ പ്രവേശിച്ചത്. ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ അരവിന്ദാക്ഷന്‍ കണ്ടേത്തുപാറയുടെ നേതൃത്വത്തില്‍ വനസംരക്ഷണ സമിതി വാച്ചര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം ഇവരെ പിടികൂടുകയായിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles