കലയും സാഹിത്യവും മാനവ സൗഹൃദ സന്ദേശമാവണം

പടിഞ്ഞാറത്തറ: കലയും സാഹിത്യവും മാനവ സൗഹൃദ സന്ദേശമാവണമെന്നും മത്സരങ്ങള്‍ക്കപ്പുറം അസ്വാദനങ്ങള്‍ക്കാമണമെന്നും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍ അഭിപ്രായപ്പെട്ടു. ഡബ്ല്യു.എം.ഒ. ഗ്രീന്‍ മൗണ്ട് സ്‌കൂള്‍ ആര്‍ട്‌സ് ഫെസ്റ്റ് ഗ്രീന്‍സ് സെഫിര്‍ 22 സമാപനം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അവര്‍. പി.ടി.എ. പ്രസിഡന്റ് എ.പി. സ്വാദിഖ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ കണ്‍വീനര്‍.സി. ഇ. ഹാരിസ്, യുവ എഴുത്തുകാരി മുബഷിറ, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ നൗഷാദ് ഗസാലി, വൈസ് പ്രിന്‍സിപ്പാള്‍ ഡോ.പി.കെ. സുനില്‍ മാസ്റ്റര്‍, അധ്യാപകരായ എം.ടി, ജോസഫ്, അബൂബക്കര്‍, രാജേഷ് കുമാര്‍, ഗീത എം, ബിജി ന, രേഖ രാജു, ഖാലിദ് കെ.എ, സിറില്‍ കെ.പി, സ്റ്റാഫ് സെക്രട്ടറി ആഷിഖ് വാഫി, പി.ടി.എ ഭാരവാഹികളായ ശ്രീ. ജോളി, ഗഫൂര്‍. സി.കെ, സുമയ്യ. പി, എസ്.എം.സി. അംഗം കെ.ടി. കുഞ്ഞബ്ദുള്ള സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles