ചുരം ബൈപാസ്: തളിപ്പുഴയില്‍ റോഡ് വെട്ടല്‍ സമരം നടത്തി

Read Time:4 Minute, 9 Second

ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ചുരം ബൈപാസ് യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ടു ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈത്തിരി തളിപ്പുഴ വനാതിര്‍ത്തിയിയില്‍ നടത്തിയ റോഡ് വെട്ടല്‍ സമരം ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ-ചുരം ബൈപാസ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈത്തിരി തളിപ്പുഴ വനാതിര്‍ത്തിയിയില്‍ റോഡ് വെട്ടല്‍ സമരം നടത്തി. ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ചുരം ബൈപാസ് യാഥാര്‍ഥ്യമാക്കുന്നതിനു നടപടികള്‍ ആവശ്യപ്പെട്ടായിരുന്നു സമരം.
റോഡ് വെട്ടലിനായി പൂക്കോട് ജംഗ്ഷനില്‍നിന്നു കോടഞ്ചേരി, താമരശേരി, പുതുപ്പാടി, വെത്തിരി പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും നേതൃത്വത്തില്‍ തളിപ്പുഴ വനത്തിലേക്കു നടത്തിയ മാര്‍ച്ച് അതിര്‍ത്തിയില്‍ പോലീസും വനപാലകരും ചേര്‍ന്നു തടഞ്ഞു. തുടര്‍ന്നു അതിര്‍ത്തിയില്‍ നടത്തിയ സമരം ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചുരത്തില്‍ അടിക്കടി ഉണ്ടാകുന്ന യാത്രാതടസ്സത്തിനു പരിഹാരമാകുന്ന ബൈപാസ് നിര്‍മാണത്തിനു നേതൃപരമായ പങ്ക് വഹിക്കുമെന്നു അദ്ദേഹം പറഞ്ഞു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി.കെ.ഹുസൈന്‍കുട്ടി അധ്യക്ഷത വഹിച്ചു. വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ടി.ആര്‍.ഒ കുട്ടന്‍, ഫാ.തോമസ് ജോസഫ് കൊച്ചുമണ്ണാറത്ത്, സെയ്ത് തളിപ്പുഴ, ജോണി പറ്റാനി, റസാഖ് കല്‍പറ്റ, ഷാന്‍ കട്ടിപ്പറ, എ.എ.വര്‍ഗീസ്, ഷാജഹാന്‍ തളിപ്പുഴ, ബിന്ദു ഉദയന്‍, മൊയ്തു മുട്ടായി, ഇ.കെ.വിജയന്‍, പി.കെ.സുകുമാരന്‍, റെജി ജോസഫ്, സി.സി.ജോസഫ്, ബിജു താന്നിക്കാക്കുഴി, ഷാഫി വളഞ്ഞപാറ, ഖദീജ സത്താര്‍ എന്നിവര്‍ പ്രസംഗിച്ചു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് ചെമ്പകശേരി, താമരശേരി പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി.അബ്ദുറഹ്‌മാന്‍, പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീര്‍ പോത്താറ്റില്‍, അംബിക മംഗലത്ത്, കെ.പി.സുനീര്‍, ജ്യോതിഷ്‌കുമാര്‍, ഡോളി ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.
ബൈപാസ് നിര്‍മാണത്തിനു നേരത്തേ രണ്ടു തവണ സര്‍വേ നടത്തി പ്ലാന്‍ തയാറാക്കിയതാണ്. എങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. ചുരത്തിലെ ചിപ്പിലിത്തോട് ജംഗ്ഷനില്‍നിന്നു 14.5 കിലോമീറ്ററാണ് തളിപ്പുഴയിലേക്കു ദൂരം. റോഡ് നിര്‍മാണത്തിനു കോഴിക്കോട് ജില്ലയില്‍ വനാതിര്‍ത്തിവരെ സ്ഥലം സൗജന്യമായി ലഭിക്കും. രണ്ടര കിലോമീറ്ററാണ് വനത്തിലൂടെ കടന്നുപോകേണ്ടത്. വയനാട് ഭാഗത്തു വനഭൂമിയില്‍ നിലവിലുള്ള കൂപ്പ് റോഡ് വികസിപ്പിച്ചാല്‍ മതിയാകും. തളിപ്പുഴയില്‍നിന്നു കോഴിക്കോട് അതിര്‍ത്തിയിലെ കലമാന്‍പാറ വരെ ആറ് കിലോമീറ്ററാണ് കൂപ്പ് റോഡിന്റെ നീളം. നിര്‍മാണത്തിനു ആവശ്യമായ വനഭൂമി വിട്ടുകിട്ടിയാല്‍ ബൈപാസ് നിര്‍മിക്കാനാകും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles