തൈകള്‍ നട്ടാല്‍ മാത്രം പോരാ, പരിപാലിക്കുകയും വേണം-മന്ത്രി എ.കെ.ശശീന്ദ്രന്‍

Read Time:4 Minute, 45 Second

കല്‍പറ്റ ചുഴലിയിലെ സോഷ്യല്‍ ഫോറസ്ട്രി സ്ഥിരം നഴ്സറി വനംമന്ത്രി ഏ.കെ.ശശീന്ദ്രന്‍ സന്ദര്‍ശിക്കുന്നു.

കല്‍പറ്റ-വനവല്‍ക്കരണത്തിന്റെ ഭാഗമായി വൃക്ഷത്തൈകള്‍ നട്ടാല്‍ മാത്രം പോരാ, പരിപാലിക്കുകയും ചെയ്യണമെന്നു വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. കല്‍പറ്റ ചുഴലിയില്‍ സോഷ്യല്‍ ഫോറസ്ട്രി സ്ഥിരം നഴ്‌സറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ഷവും വനവല്‍കരണത്തിന്റെ ഭാഗമായി വനം വകുപ്പിന്റെ നേതൃത്വത്തില്‍ ധാരാളം വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഒരു കോടിയിലധികം വൃക്ഷത്തൈകള്‍ നട്ടു. എന്നാല്‍ ഇവയുടെ പരിപാലനത്തില്‍ വീഴ്ചയുണ്ടായി. നട്ടുപിടിപ്പിക്കുന്നതിലുളള താല്‍പര്യം പരിപാലനത്തില്‍ വനം വകുപ്പും സ്ഥാപനങ്ങളും കാണിക്കുന്നില്ല. വൃക്ഷത്തൈകളുടെ നടല്‍ മാത്രമല്ല പരിപാലവും ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനാല്‍ ഈ രംഗത്ത് ഉയരുന്ന പരാതികള്‍ പരിശോധിക്കാന്‍ സോഷ്യല്‍ ഓഡിറ്റിംഗ് അനിവാര്യമാണ്. ജനങ്ങളുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്നതില്‍ വനം വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്കു വിമുഖതയാണെന്ന പരാതി ഉയരുന്നുണ്ട്. ഏതു പ്രവൃത്തിയും വിജയിക്കണമെങ്കില്‍ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണം ആവശ്യമാണ്. അതിനാല്‍ ജീവനക്കാരുടെ പെരുമാറ്റം ജനസൗഹൃദമാകണം.
സ്ഥാപനങ്ങളിലൂടെയുള്ള വനവല്‍കരണത്തിനു പദ്ധതികള്‍ ആസൂത്രണം ചെയ്തു വരികയാണ്. ഒരു തൈ ഏതു സ്ഥാപന പരിധിയിലാണോ വരുന്നത് അതു പരിപാലിക്കാനുളള ചുമതല ആ സ്ഥാപനത്തിനായിരിക്കും. സംസ്ഥാനത്തെ 28 വിദ്യാലയങ്ങളില്‍ വിദ്യാവനം എന്ന പേരില്‍ പദ്ധതി ആരംഭിച്ചു കഴിഞ്ഞു. സ്‌കൂളിലെ സോഷ്യല്‍ ഫോറസ്ട്രി ക്ലബുകള്‍ക്കാണ് ഇവയുടെ ചുമതല. മൂന്ന് വര്‍ഷം പരിപാലിക്കണം. 23 കോളേജുകളിലും ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനുശേഷം നടത്തുന്ന പരിശോധനയിലൂടെ നല്ല രീതിയില്‍ പരിപാലിച്ച ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് പാരിതോഷികം നല്‍കുന്ന തരത്തിലാണ് പദ്ധതി ആസൂത്രണമെന്നും മന്ത്രി പറഞ്ഞു.
നഗരസഭ ചെയര്‍മാന്‍ കെയെതൊടി മുജീബ് അധ്യക്ഷത വഹിച്ചു. അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഇ.പ്രദീപ്കുമാര്‍, നോര്‍ത്ത് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡി.കെ.വിനോദ് കുമാര്‍, കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജെ.ദേവപ്രസാദ്, സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി, സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം, സോഷ്യല്‍ ഫോറസ്ട്രി എ.സി.എഫ് എം.ടി.ഹരിലാല്‍, വാര്‍ഡ് കൗണ്‍സിലര്‍ വിനോദ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ചുഴലിയില്‍ വനംവകുപ്പിന്റെ അധീനതയിലുള്ള 4.33 ഹെക്ടര്‍ സ്ഥലത്താണ് സ്ഥിരം നഴ്സറി. വൃക്ഷത്തൈകളുടെ ശാസ്ത്രീയ ഉല്‍പാദനത്തിന് ചോപ്പിംഗ് റൂം, ഹീപ്പിംഗ് ഏരിയ, സീഡ് ഡ്രൈയിംഗ് യാര്‍ഡ്, ഷെയ്ഡ് നെറ്റ്, റെയിന്‍ ഷെല്‍ട്ടര്‍, പോട്ടിംഗ് മിക്സ്ചര്‍ യൂനിറ്റ്, കമ്പോസ്റ്റ് യൂനിറ്റ്, കുളം, ഓവര്‍ഹെഡ് ടാങ്ക് എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഒരു വര്‍ഷം മൂന്നു ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ വൃക്ഷത്തൈകള്‍ ഇവിടെ ഉല്‍പാദിപ്പിക്കാനാകും. തൈകളുടെ ഉല്‍പാദനവും പരിചരണവും ശാസ്ത്രീയമായി നടത്തുന്നതിനൊപ്പം വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും സസ്യജാലങ്ങളെക്കുറിച്ചു അറിവ് പകരുന്നതിനും നഴ്സറി ഉപകരിക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles