ലക്കിടി-ചുണ്ട പാതയില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയായി

വൈത്തിരി: ദേശീയപാത 766ല്‍ ലക്കിടിക്കും ചുേണ്ടലിനുമിടയില്‍ വഹാനാപകടങ്ങള്‍ തുടര്‍ക്കഥയായി. അപകടങ്ങളില്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്യുന്നവരില്‍ അധികവും ബൈക്ക് യാത്രികരാണ്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം ലക്കിടി ഓറിയന്റല്‍ കോളേജിന് സമീപം കണ്ടെയ്‌നര്‍ ബൈക്കിലിടിച്ചു കല്‍പറ്റ സ്വദേശിയായ യുവാവ് മരിച്ചു.
അമിതവേഗതയാണ് പലപ്പോഴും അപകടങ്ങള്‍ക്കിടയാക്കുന്നതെന്നു നാട്ടുകാര്‍ പറയുന്നു. ദേശീയപാതയായതിനാല്‍ നല്ല വേഗതയിലാണ് വാഹനങ്ങളുടെ ഓട്ടം. റോഡില്‍ വേഗത കുറയ്ക്കാനുള്ള ഹമ്പുകള്‍ ഇല്ല. ലക്കിടിയില്‍ ഒരു ക്യാമറ പോസ്റ്റ് ഈയിടെ സ്ഥാപിച്ചിരുന്നു. ഈ വിവരം അറിയാത്തവര്‍ വേഗത കൂട്ടിയാണ് വാഹനങ്ങള്‍ ഓടിക്കുന്നത്. ക്യാമറ സ്ഥാപിച്ച വിവരം വൈത്തിരി അങ്ങാടിയിലും ചുരം കവാടത്തിലും മറ്റു പ്രധാന ഇടങ്ങളിലും എഴുതിവെക്കുന്നതു ഗുണം ചെയ്യുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

Leave a Reply

Your email address will not be published.

Social profiles