പദ്മപ്രഭ സ്മാരക പുരസ്‌കാര സമര്‍പ്പണം വെളളിയാഴ്ച

ശ്രീകുമാരന്‍ തമ്പി

കല്‍പറ്റ: പുളിയാര്‍മല പദ്മപ്രഭ ട്രസ്റ്റിന്റെ പദ്മപ്രഭ സ്മാരക പുരസ്‌കാരം വെള്ളിയാഴ്ച വൈകുന്നരം നാലിനു പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ കവിയും ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീകുമാരന്‍ തമ്പിക്ക് ചെറുകഥകളുടെ കുലപതി ടി.പദ്മനാഭന്‍ സമര്‍പ്പിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ പി.എ.ജലീല്‍, കണ്‍വീനര്‍ പി.ജി.ലത, മറ്റു ഭാരവാഹികളായ പി.സൂപ്പി, ടി.വി.രവീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. 75,000 രൂപയും പദ്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് 1996 മുതല്‍ നല്‍കിവരുന്ന പുരസ്‌കാരം.
സമ്മേളനത്തില്‍ മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.വി.ശ്രേയാംസ്‌കുമാര്‍ അധ്യക്ഷത വഹിക്കും. പുരസ്‌കാര ജേതാവിനെ മാതൃഭൂമി ഡയറക്ടര്‍ എം.ജെ.വിജയപദ്മന്‍ പൊന്നാട അണിയിക്കും. സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ പദ്മപ്രഭ സ്മാരക പ്രഭാഷണം നടത്തും. ശ്രീകുമാരന്‍ തമ്പി രചിച്ച ‘ ജീവിതം ഒരു പെന്‍ഡുലം’ എന്ന പുസ്തകം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് പ്രകാശനം ചെയ്യും. മാതൃഭൂമി ചെയര്‍മാനും മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രന്‍ അനുഗ്രഹപ്രഭാഷണം നടത്തും. ഗാനരചയിതാവ് രവി മേനോന്‍ പ്രസംഗിക്കും. മുട്ടില്‍ ഡബ്ല്യു.എം.ഒ എച്ച്.എസ്.എസ് പ്രിന്‍സിപ്പലുമായ പി.എ.ജലീല്‍ സ്വാഗതവും കവയിത്രി പി.ജി.ലത നന്ദിയും പറയും. ജയരാജ് വാര്യര്‍, രാജലക്ഷ്മി, എടപ്പാള്‍ വിശ്വന്‍ എന്നിവരുടെ സംഗീതസമര്‍പ്പണം ഉണ്ടാകും.

Leave a Reply

Your email address will not be published.

Social profiles