വിദ്യാര്‍ത്ഥിനിയെ അനുമോദിച്ചു

പനമരം: പാലക്കാടിലെ വീട്ടില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് വയനാട്ടിലേക്ക് വന്ന ഭര്‍ത്താവിനെ അന്വേഷിച്ച് വയനാട്ടില്‍ എത്തിയ വയോധിക കല്‍പ്പറ്റ ടൗണില്‍ നിന്ന് എങ്ങോട്ട് പോകണമെ ന്നറിയാതെ നിന്നപ്പോള്‍ സഹായകരവുമായെത്തിയ വിദ്യാര്‍ത്ഥിനിയെ ആദരിച്ചു. വയോധികക്ക് കുടുംബത്തിന്റെ അടുത്തെത്താന്‍ പോലീസ് മുഖാന്തരം വഴിയൊരുക്കിയ ഡബ്ല്യു.ഒ.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിനി ഫാത്തിമ റീമ റോസ് മേമാടനെയാണ് വയനാട് ഡ്രസ്സ് ബാങ്ക് ഭാരവാഹികള്‍ അനുമോദിച്ചത്. മാമു പനമരം, സക്കീര്‍ മാനന്തവാടി, മനോജ് പനമരം, മൂസ കൂളിവയല്‍, ലത്തീഫ് മേമാടന്‍ എന്നിവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles