ബത്തേരി താലൂക്ക് ആശുപത്രി; യൂത്ത് ലീഗ് ഉപവാസം നാളെ

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ കമ്മിറ്റി നാളെ ഏകദിന ഉപവാസം അനുഷ്ഠിക്കും. ആശുപത്രി പരിസരത്ത് രാവിലെ പത്ത് മണി മുതല്‍ ഒ.പി സമയം അവസാനിക്കുന്നത് വരേയാണ് ഉപവാസം നടത്തുക. ഉപവാസ സമരം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി നവാസ് ഉദ്ഘാടനം ചെയ്യും. താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി അപ്‌ഗ്രേഡ് ചെയ്യുക, ഡോക്ടര്‍മാരുടെ അപര്യാപ്തത ഉടന്‍ പരിഹരിക്കുക, ഒഴിവുള്ള തസ്തികകളില്‍ പി.എസ്.സി മുഖേന നിയമനം നടത്തുക, ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യൂത്ത് ലീഗ് സമരമെന്ന് പത്രസമ്മേളനത്തില്‍ അന്‍സാര്‍ മണിച്ചിറ, റിയാസ് കല്ലുവയല്‍, സാലിം പഴേരി, ഷൗക്കത്ത് കള്ളിക്കോടന്‍, യഹിയ വാഴക്കണ്ടി എന്നിവര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles