വോട്ടർമാരെ യുഡിഎഫ് അഭിനന്ദിച്ചു 

കൽപറ്റ: പാളക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിച്ച പ്രബുദ്ധരായ മുഴുവൻ വോട്ടർമാരെയും യുഡിഎഫ് ജില്ലാ കമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു. സംസ്ഥാന സർക്കാരിൻറെ ദുർഭരണത്തിന് എതിരായ കേരള ജനതയുടെ വിയോജിപ്പാണ് ബത്തേരിയിലെ ജനങ്ങൾ ബാലറ്റിലൂടെ നൽകിയ തിരിച്ചടി. യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി അഹോരാർത്ഥം പ്രവർത്തിച്ച മുഴുവൻ യുഡിഎഫ് നേതാക്കളെയും പ്രവർത്തകരെയും യുഡിഎഫ് ജില്ലാ കമ്മിറ്റി അഭിവാദ്യങ്ങൾ അർപ്പിക്കുന്നുവെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റി ചെയർമാൻ കെ കെ അഹമ്മദ് ഹാജി, കൺവീനർ എം എ ജോസഫ് എന്നിവർ അറിയിച്ചു

0Shares

Leave a Reply

Your email address will not be published.

Social profiles